Today: 21 Dec 2024 GMT   Tell Your Friend
Advertisements
മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ ബിനാമികളോ ? ഒഐസിസി (യുകെ) ചര്‍ച്ച ശനിയാഴ്ച
Photo #1 - U.K. - Otta Nottathil - online_discussion_oicc_uk
ലണ്ടന്‍: 'മാധ്യമങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ബിനാമികളോ?' എന്ന വിഷയത്തില്‍ യു കെയില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്തി ക്കൊണ്ടും മുഖ്യധാര മാധ്യമങ്ങള്‍ അടക്കം നടത്തുന്ന മാധ്യമ പൊള്ളത്തരം തുറന്നു കാട്ടുക, ആസ്വാദരുടെ മുന്നില്‍ പുകമറ സൃഷ്ടിച്ചുകൊണ്ട് വസ്തുതകള്‍ വികലമാക്കി അവതരിപ്പിക്കുന്ന തെറ്റായ മാധ്യമധര്‍മ്മം എടുത്തു കാട്ടുക എന്നീ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ഓ ഐ സി സി (യു കെ) ആണ് ആഭിമുഖ്യത്തിലാണ് ചര്‍ച്ചക്ക് കളമൊരുക്കുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ചാനല്‍ / തെരഞ്ഞെടുപ്പു വേദികളില്‍ പടവേട്ടുന്ന പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്ന ചര്‍ച്ച നവംബര്‍ 30 ശനിയാഴ്ച യു കെ സമയം വൈകിട്ട് 3 മണി മുതല്‍ 5 മണി വരെയായിരിക്കും നടത്തുക. ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ 10. 30 വരെയും മിഡില്‍ ഈസ്ററ് സമയം രാത്രി 7 മണി മുതല്‍ 9 മണി വരെയായിരിക്കും ചര്‍ച്ചയുടെ സമയ ക്രമം.

കെപിസിസി ജനറല്‍ സെക്രട്ടറിയും ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നണി പോരാളിയുമായ ജ്യോതികുമാര്‍ ചാമക്കാല, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഭാരത് ജോടോ ~ ന്യായ് യാത്രകളില്‍ അംഗവുമായിരുന്ന ഷീബ രാമചന്ദ്രന്‍, എറണാകുളം ഡി സി സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചര്‍ച്ച പാനലുകളില്‍ വസ്തുനിഷ്ടമായി കാര്യങ്ങള്‍ അവതരിപ്പിച്ചു ശ്രദ്ധേയനായ രാജു പി നായര്‍, എഴുത്തുകാരിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഈ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു ചര്‍ച്ച വേദികളില്‍ അടക്കം എതിരാളികളെ നിഷ്പ്രഭമാക്കിയ യുവ നേതാവ് ഡോ. സോയ ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മറ്റൊരു പരിപാടിയമായി ബന്ധപ്പെട്ടു വിദേശത്തെങ്കിലും അഖിലേന്ത്യാ പ്രഫഷണല്‍ കോണ്‍ഗ്രസ് (എ ഐ പി സി) സംസ്ഥാന പ്രസിഡന്റും രാജ്യാന്തര ആരോഗ്യ വിദഗ്ധനുമായ ഡോ. എസ് എസ് ലാല്‍ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ചര്‍ച്ചയുടെ ഭാഗമാകും.

കഴിഞ്ഞ കുറേ കാലങ്ങളായി യു ഡി എഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും നേതാക്കളെയും ഉന്നം വച്ച് ഒരു പറ്റം മുഖ്യധാര മാധ്യമങ്ങളടക്കമുള്ളവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ആളികത്തിച്ച 'കാഫിര്‍ പ്രയോഗ'വും ഇപ്പോള്‍ നടന്ന ഉപതെരെഞ്ഞെടുപ്പിലെ 'ട്രോളി പെട്ടി'യും സിപിഎം ~ ബിജെപി കൂട്ടുകെട്ടില്‍ പിറന്ന ആശയമെങ്കിലും, അവ പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് ഈ മാധ്യമങ്ങള്‍ തന്നെയാണ്. മാധ്യമ ധര്‍മ്മത്തിനെതിരായ ഈ പെരും നുണകള്‍ അല്പായുസ്സുകളെങ്കിലും ഇത്തരം വാര്‍ത്തകള്‍ വീഴ്ത്തുന്ന കരിനിഴലും പുകമറയും വെളിച്ചത് കൊണ്ടുവരേണ്ടതുണ്ട്. അതിനായുള്ള ബോധവത്കരണം ഈ ചര്‍ച്ചയിലൂടെ സാധ്യമാക്കുന്നതിനുള്ള ശ്രമവും സംഘാടകര്‍ ഈ ചര്‍ച്ചയിലൂയിടെ ഉദ്ദേശിക്കുന്നുണ്ട്.



ലോകത്തിന്റെ ഏതു കോണിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ (ZOOM) ആയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.

ദീീാ ഘശിസ:
വേേുെ://ൗെ06ംലയ.്വീീാ.ൗെ/ഷ/89097477985?ുംറ=ചങശംണശതരവഛഎി3ഢ3ഒ3മ9ഡഏഃറംവൂഘഝഞ6.1


ങലലശേിഴ കഉ: 890 9747 7985
ജമരൈീറല: 505009

ഉമലേ & ഠശാല:
30വേ ചീ്ലായലൃ 2024

3.00 ജങ 5.00 ജങ (ഡഗ ഠശാല )
8.30 ജങ 10.30 ജങ (കിറശമി ഠശാല)
7.00 ജങ 9.00 ജങ ( ങശററഹല ഋമേെ ഠശാല)
- dated 28 Nov 2024


Comments:
Keywords: U.K. - Otta Nottathil - online_discussion_oicc_uk U.K. - Otta Nottathil - online_discussion_oicc_uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uk_mps_write_to_pm_on_gaza_kids
ഗാസയിലെ കുട്ടികളെ ബ്രിട്ടനിലെത്തിക്കാന്‍ എംപിമാരുടെ കത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
briten_prepare_to_quit_brexit
ബ്രക്സിറ്റ് വിടാനൊരുങ്ങി ബ്രിട്ടന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
indian_student_cambridge_union
കേംബ്രിഡ്ജ് യൂണിയന്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഇന്ത്യക്കാരി
തുടര്‍ന്നു വായിക്കുക
oicc_uk_symposium_media_nowadays
മാധ്യമ ധര്‍മ്മം അറിയാതെയുള്ള മാധ്യമപ്രവര്‍ത്തനം അപകടകരം ; ഓഐസിസി (യുകെ)സംഘടിപ്പിച്ച സിമ്പോസിയം കാലികപ്രസക്തമായി
തുടര്‍ന്നു വായിക്കുക
brain_rot_word_of_the_year
ഈ വര്‍ഷത്തിന്റെ വാക്ക്, ബ്രെയിന്‍ റോട്ട്
തുടര്‍ന്നു വായിക്കുക
gulf_air_flight_kuwait_emergency_landing_indians_out
ഗള്‍ഫ് എയര്‍ വിമാനം അടിയന്തിരമായി കുവൈറ്റില്‍ ഇറക്കി ;13 മണിക്കൂര്‍ കാത്തുനിന്ന ഇന്‍ഡ്യന്‍ യാത്രക്കാരെ അവഗണിച്ചു
തുടര്‍ന്നു വായിക്കുക
uk_transport_secretary_resign
ഫോണ്‍ മോഷണം പോയെന്ന് വ്യാജ പരാതി: ബ്രിട്ടീഷ് ഗതാഗത വകുപ്പ് സെക്രട്ടറി രാജിവച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us